എങ്കിലും നീ അറിയുക ..
ആള്‍ത്തിരക്കിനിടയിലും ഞാന്‍
തിരയുന്നത് നിന്നെയാണ് .
നിന്‍റെ കണ്ണുനീരില്‍
വിങ്ങുന്നത് എന്‍റെ ഹൃദയവും ,
നിന്‍റെ നീണ്ടുനില്‍ക്കുമാ -
നിശബ്ദതയില്‍
തകരുന്നത് എന്‍റെ സ്വപ്നങ്ങളുമാണ് .
ഇന്നും എന്‍റെ തൂലിക ചലിയ്ക്കുന്നത് ,
നിന്നെക്കുറിച്ചെഴുതുവാനാണ്...
ഇന്നുമെന്‍റെ അരികത്തു വച്ച
മണ്‍ചിരാതിലെ നേര്‍ത്ത വെളിച്ചത്തിലും
തോരാതെ പെയ്യുന്നൊരാ മഴയിലും ...
നിന്‍ വളക്കൊഞ്ചലും , കാലൊച്ചയും
ഞാന്‍ കാതോര്‍ത്തിരിക്കയാണ് .
No comments:
Post a Comment