പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍
ഒരു കണ്ണുനീര്‍ തുള്ളിയില്‍
ഒതുങ്ങുമെങ്കില്‍
ഇതാ,എന്‍റെ മിഴിനീര്നിനക്കായി ഞാന്‍ നല്‍കുന്നു .
ഈ പ്രപഞ്ചത്തിലെ
സ്വപ്‌നങ്ങള്‍ മുഴുവന്‍
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍
ഇതാ,എന്‍റെ വര്ണങ്ങള്നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ
നൊമ്പരം മുഴുവന്‍
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍
ഇതാ,നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു .
എന്തുകൊണ്ടെന്നാല്‍ ,എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു
കളയുവാന്‍ എനിക്കാവില്ല....
No comments:
Post a Comment