നീ തെളിച്ചൊരാ കൈത്തിരി നാളമീ-
കാറ്റില്ലിന്നണയുംമ്പോഴും
ചില്ല വിട്ടാകിളികളൊന്നായ്പറന്നകലുംമ്പോഴും
നിദ്ര കൈവിട്ടുപോയൊരെന്
മിഴികളെ
തലോടി , എന്നരികത്തിരിക്കുംമ്പോഴും
നിന്റെ പ്രണയം നിറഞ്ഞോരാ കണ്ണുകള്‍
ഈറനനിഞ്ഞിരുന്നുവോ ?
ഒടുവില്‍ .
ഒരു ചെറു പൂവിനോളം പ്രണയവും
ഒരു കടലിനോളം ദുഖവും
നല്കി നീ യാത്ര പറയുമ്പോള്‍ .
ഞാന്‍ ഈ കുമ്പസാര കൂടിനു മുന്പില്
ഏറ്റുപറയുന്നു
നിന്നെ പ്രണയിച്ചതിനു മാപ്പ് .
No comments:
Post a Comment