സങ്കടങ്ങള്‍ സങ്കീതമാകുന്നു,
പുഞ്ചിരിയോ പൂത്തിരികള്‍ ആകുന്നു,
എങ്ങനെ കരുതിയ ഞാനോ ഒരന്യയുമാകുന്നു
ആരില്‍ നിന്നുമേ ഒന്നുമേ പ്രതീക്ഷിക്കയില്ല ഞാന്‍
ചില നേരങ്ങളില്‍ അപ്രതീക്ഷിതമാം വിധം
അവര്‍ നല്‍കുന്നതൊക്കെയും
എങ്ങിനെയെല്ലാമോ എന്‍ പ്രതീക്ഷയ്കതീതമായ്
സുഹൃത്തെന്നാല്‍ എന്താണ് പറയുക?
സ്വന്തം ഹൃദയമോ? അതോ, സുസ്ഥിര ഹൃദയമോ?
ഇവ രണ്ടുമല്ലെങ്കില്‍ ഒരു പക്ഷേ...
സ്വഹൃദയത്തിനുള്ളിലെ സുസ്ഥിര ഹൃദയമോ?
അറിയില്ലെനിക്കൊന്നുമേ അറിയുന്നതോന്നുമാത്രം ...
സ്വഹൃദയത്തിനുള്ളിലെ സുസ്ഥിര ഹൃദയമേ ...
വേദനിപ്പിക്കില്ലോരിക്കലും നിന്നെ ഞാന്‍
അതിന്‍ വേദന എന്‍ വ്യഥയ്ക്ക് സമമായ്കില്‍
ഇനിയുമെന്‍ കണ്ണുനീര്‍ പോരയ്കയുണ്ടെങ്കില്‍
എടുത്തു കൊള്‍ക നീ നിന്നുടെ ഹൃദയത്തെ!
തിരികെ വരവിനായ് കാത്തിടുമെന്നാലും
എന്നുടെ ഹൃദയമേ തേങ്ങരുതിനിയും നീ ...
എടുത്തു കൊള്‍ക നീ നിന്നുടെ ഹൃദയത്തെ!
തിരികെ വരവിനായ് കാത്തിടുമെന്നാലും
എന്നുടെ ഹൃദയമേ തേങ്ങരുതിനിയും നീ ...
No comments:
Post a Comment