Sunday, September 19, 2010
നിനക്കായി
എന്‍ പ്രിയ പ്രണയ പുഷ്പമേ.....
മിഴികളില്‍ കുസൃതിയും ,മൊഴികളില്‍ മധുരവുമായി,
ചാരത്തായി നീ ഉണ്ടെങ്കിലും..........
അറിയുന്നില്ലല്ലോ നീയെന്‍ ഹൃദയവേദന...
അറിയില്ല, നിനക്കെന്നായിരം വട്ടം അറിയാമെനിക്കെങ്കിലും.
അറിയതെയിന്നും മോഹിക്കുന്നു നീയെന്റെ,
പ്രണയത്തിന്‍ തീരങ്ങളെ കേവലമൊരു, മാത്രയെങ്കിലും,
കണ്ടിരുന്നെങ്കിലെന്നു... . ...
നിശബ്ദമായെങ്കിലും എന്റെ പ്രേമപുഷ്പങ്ങള്‍ നിന്റെ
ഹൃദയവാനിലൊരു കുഞ്ഞു മഴവില്ല് തീര്‍ക്കുമോ...??
എങ്കിലിതാ സഫലമെന്‍ ജന്മം...!!
നിന്നോടുള്ളയെന്‍ പ്രണയത്തിന്റെ വിഹ്വലതകള്‍ക്ക് നടുവില്
ഇന്നൊരു ചോദ്യചിഹ്നം പോലെ,ഞാനും...
എനിക്ക് ചുറ്റും ചുഴിഞ്ഞു നില്‍ക്കുന്നു ആയിരം മുള്‍മുനകള്‍..
ഇതളടര്‍ന്ന സ്വപ്നപ്രണയത്തിന്റെ,
നഷ്ട സുഗന്ധത്തില്‍ നീറി ഞാന്‍ നില്‍ക്കവേ..
ഉയരുന്നു ചോദ്യങ്ങളായിരം.....???
മറുപടിയെതുമില്ലാതെ, തേങ്ങുവനല്ലാതെ...
എന്ത് ഞാന്‍ ചെയ്യുമീ വേളയില്‍...??
എങ്കിലുമെന്‍, പ്രണയത്തിന്‍ ചെമ്പനീര്‍ താഴ്വരയില്‍ .
നിന്നോര്മ്മകളുമായി ഇനിയുമൊരുപാട് ജന്മം ഞാന്‍
'കാത്തിരിക്കാം..
നിനക്കായി മാത്രം ഞാന്‍ കാത്തിരിക്കാം............
പറയാതെ പോയ എന്‍ മൌനപ്രണയത്തിനു
ചിറകുകള്‍ മുളച്ചതുവന്നു നിന്നെ തഴുകിയുണര്‍ത്തും നാള്‍ വരേയ്ക്കും...!!
Subscribe to:
Post Comments (Atom)
No comments:
Post a Comment