Sunday, September 19, 2010

അത്രമേല്‍,നിന്നെ ഞാന്‍ സ്നേഹിച്ചു പോയി




കനവുകള്‍ ഇതള്‍ വിരിയുന്നൊരു നീലരാത്രിയില്‍,
അഴകേ നീ എന്‍ ചാരെ ...
നിന്‍ നീലമനോഹര നയനങ്ങളില്‍ വിരിയുന്നോരാ ,
ആമ്പല്‍പൂക്കളില്‍ നിറയുമാ പ്രേമാമൃതും
നുകര്‍ന്ന് ഞാനീ കിനാപന്തലില്‍ നിനക്കൊപ്പം..

പ്രേമം ചാലിചെഴുതിയ നിന്‍ കണ്ണ്കളിലെന്റെ , സ്വപ്നത്തിരയിളക്കം കാണ്മൂ ഞാന്‍..



വെണ്‍മേഘ തേരിലേറി ,താരകമലര്‍ ചൂടി, വെള്ളിപാദസരങ്ങള്‍ കിലുക്കി
കൊഞ്ചി നീയെന്നരുകില്‍ വന്നു നിന്നുവോ , കൈതപ്പൂഗന്ധമെഴും നിന്നുടയാടകളും പ്രിയേ ,
നിന്‍ലാസ്യ ഭാവങ്ങളും ,മറക്കുവതെങ്ങിനെ ഞാന്‍...


നാണമാം കുങ്കുമം പൂശി നീ ചുവപ്പിച്ച ,
ചെമ്പനീര്‍ തോല്‍ക്കുമാ കവിള്‍ത്തടങ്ങളും..

നീയും നിന്‍ ഗന്ധവും മായാതെന്‍ സ്വപ്നങ്ങളില്‍ എന്നും മിഴിവാര്‍ന്നൊരു ചിത്രമായി ..
മോഹിച്ചു പോയി ഞാനേറെ നിന്നെയെന്‍ ഓമലെ... നിന്‍ തേന്‍ ചുണ്ടുകളില്‍,മധുരമാം മൊഴികളില്‍ ,


മറക്കട്ടെ ഞാനെന്നെ തന്നെ..
മറന്നു ഞാനുറങ്ങട്ടെ ഈ രാത്രി , നിന്നിലലിയട്ടെ ഞാനൊരു മാത്ര വീണ്ടും പ്രിയ സ്വപ്നമേ..
ഈ കനവുകള്‍ കൊഴിയാതിരിക്കട്ടെ.... ഈ രാത്രി പുലരാതിരിക്കട്ടെ ....
അത്രമേല്‍,നിന്നെ ഞാന്‍ സ്നേഹിച്ചു പോയി എന്നോമലേ..

No comments:

Post a Comment